Phantom Mudra By Smitha Thirumeni Kairali Books നാലഞ്ചു പതിറ്റാണ്ടു മുമ്പത്തെ ദേശചരിത്രവും ജീവിതചിത്രവും രാഷ്ട്രീയ സാമുദായിക ചലനങ്ങളുമെല്ലാം കുട്ടിക്കാലത്തിന്റെ പാശ്ചാതലത്തിൽ ഓർമ്മകളിലൂടെ ഇഴപിരിഞ്ഞു വിടരുന്നത് എത്ര സ്വാഭാവികമായിട്ടാണ് ഫാന്റം മുദ്ര എന്ന നോവലിലൂടെ സ്മിത പകർത്തിയിരിക്കുന്നത്. ആകാംക്ഷ നിലനിർത്തുന്ന ആഖ്യാനസവിശേഷത വായനയ്ക്കുശേഷവും നമ്മെ പിന്തുടരും. ഒറ്റയിരിപ്പിനു വായിച്ചുതീർക്കാൻ നമ്മ പ്രലോഭിപ്പിക്കുന്ന തരത്തിൽ ആഖ്യാനം ചെയ്യപ്പെട്ട ഈ നോവൽ വിപണിക്കുവേണ്ടി ഏതെങ്കിലും ഒത്തുതീർപ്പിനു മുതിർന്നിട്ടില്ല എന്നത് പ്രധാനമാണ്.