Sharadindhuvinte Kadha Selma George Manorama Books ശരദിന്ദു മലർദീപനാളം നീട്ടി, സുരഭിലയാമങ്ങൾ ശ്രുതി മീട്ടി’ എന്നു കേട്ടാൽ ആരായാലും ഒരുവേള നിൽക്കും. പഴയ തലമുറയാണെങ്കിൽ സ്നേഹാതുരതയോടെ കണ്ണടച്ചു കൂടെ മൂളും. പക്ഷേ, ഈ നല്ല പ്രായത്തിൽ എന്നും സാധകം ചെയ്ത് സെൽമ ജോർജ് തയാറെടുക്കുന്നത് ഗതകാലപ്രൗഢിയോടെ ശൂന്യതയിലേക്കു ചുവടുവയ്ക്കാനല്ല. ഗായിക സെൽമ ജോർജ് ജീവിതം തുറന്നുപറയുന്നു. അത് ഭർത്താവും മലയാളസിനിമയുടെ മാസ്റ്റർ ക്രാഫ്റ്റ്സ്മാനുമായ കെ.ജി. ജോർജിന്റെ ജീവിതംകൂടിയാണ്