Yoga Kuttikalkku Yogacharya M R Balachandran Dc Books ആരോഗ്യമുള്ള മനസ്സും ശരീരവും വളര്‍ന്നുവ രുന്ന കുട്ടികള്‍ക്ക് അത്യന്താപേക്ഷിതമാണ്. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനും വ്യക്തിത്വ വികസനത്തിനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കുന്നതിനും 'യോഗ വഹി ക്കുന്ന പങ്ക് വളരെ വലുതാണ്. വളര്‍ന്നുവരുന്ന കുട്ടികള്‍ അവശ്യം പരിശീലിക്കേണ്ട ഏതാനും യോഗാസനങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ചിത്രസഹിതം പ്രതിപാദിച്ചിരിക്കുന്നത്. ഒരു ജീവിത ചര്യയായി യോഗ എങ്ങനെ മാറ്റാമെന്നും യോഗയിലൂടെ ജീവിതമെങ്ങനെ ചിട്ടപ്പെടുത്താമെ ന്നും ഈ പുസ്തകം വാഗ്ദാനം ചെയ്യുന്നു.