Jahannara Pulkkodithumbile Ithihasam C V Salam Chintha Publishers "മുഗളസാമ്രാജ്യത്തിലെ ആദ്യത്തെ ആറു പേരിൽ അവസാനത്തെ യാളായ ഔറംഗസീബിൻ്റെ ഭരണകാലത്തിലേക്കുള്ള യാത്ര. അർഹമായതായാലും അനർഹമായതായാലും രാജ്യനീതിയിൽ പിതൃഹത്യയും ഭ്രാത്യഹത്യയും പതിവുള്ളതാണ്. ഔറംഗസീബിൻ്റെ പിതാവായ ഷാജഹാൻ അധികാരത്തിലെത്തിയത് ഭ്രാത്യഹത്യയിലൂടെയാണ്. ഔറംഗസീബാകട്ടെ പിതാവിനെ തടവിലാക്കുകയും സഹോദരന്മാരെ നിഗ്രഹിക്കുകയും സഹോദരിയെ തുറുങ്കിലടയ്ക്കുകയും ചെയ്തു. മുഗളചരിത്രത്തിലെ രണ്ടു ദുരന്ത കഥാപാത്രങ്ങളാണ് ദാരയും ജഹന്നാരയും. മഹാപണ്ഡിതനും ഗ്രന്ഥകാരനും വിവർത്തകനു മായിരുന്നു മൂത്തവനായ ദാരഷിക്കോഹ്. ദാരയുമായി ആത്മബന്ധം പുലർത്തിയിരുന്നവളായിരുന്നു സഹോദരിയായ ജഹന്നാര. വിദൂഷിയും ഗ്രന്ഥകാരിയുമായിരുന്നു. ഷാജഹാന്റെയും ദാരയുടെയും ജഹന്നാരയുടെയും മനോവ്യാപാരത്തിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കൃതി. കദനത്തിൻ്റെ മർമ്മരം കാതോർത്താൽ കേൾക്കാനാവും വിധമാണ് ഇതിൻ്റെ രചനാശൈലി നിർവഹിച്ചിട്ടുള്ളത്.