Kalidasan K C Ajayakumar Dc Books വളരെ ശ്രമകരമായ ജോലിയാണ് അജയകുമാർ അപൂർവമായ കൈത്തഴക്കത്തോടെ ചെയ്തിരിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ, ഈ പ്രയത്‌നത്തിനു പിന്നിലെ ഉദ്ദേശ്യശുദ്ധി അകളങ്കമാണ്. സുശിക്ഷിതമായ കാവ്യാനുശീലനത്തിൽനിന്ന് സ്വയംഭൂവായി ഉയിർത്ത സങ്കല്പങ്ങളെ മുൻവിധികളില്ലാതെ കൂട്ടിയിണക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. കവിഹൃദയം കാണാൻ കവിതയുള്ള ഒരു മനസ്സു വേണമല്ലോ. തനിക്കതുണ്ടെന്ന് അജയകുമാർ തെളിയിക്കുന്നു. സരളവും ഹൃദ്യവുമായ ഗദ്യശൈലിയാണ് അതിന്റെ ഒന്നാമത്തെ തെളിവ്. നിരീക്ഷണങ്ങളിലെ ആത്മാർത്ഥതയും സമഗ്രതയും അതിന്റെ വിളവ്. കാളിദാസകവിതകൾ നൂറ്റാണ്ടുകളായി നെഞ്ചേറ്റുന്ന മലയാളിക്ക് മനസ്സുകൊണ്ട് ലാളിക്കാനൊരു കവിശരീരം മെനഞ്ഞ അജയകുമാറിന് തന്റെ പരിശ്രമം വൃഥാവിലല്ലെന്ന് തീർത്തും ആശ്വസിക്കാം.