Mish Mishinte Rajyam By Farsana Dc Books ദുബായിയിലെ വേനൽച്ചൂടിൻ്റെ പൊള്ളലിൽ തണൽ തിരയുന്ന ഒരു കുഞ്ഞുപൂച്ചയായിരുന്നു മിഷ് മിഷ്. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ ഡാന എന്നൊരു കൊച്ചു പെൺകുട്ടിയും യുദ്ധത്തിൻ്റെ ഭീകരതയിൽ സ്വന്തം ഗ്രാമവും വീടും നഷ്ടപ്പെട്ട് അഭയാർത്ഥിയായി എത്തിയ മഹ്മൂദും അതിനെ നെഞ്ചോടുചേർക്കുന്നു. പിൻകാലിന് മുറിവേറ്റ മിഷ് മിഷിനെ പരിചരിക്കുന്നതിലൂടെ അവർക്കിടയിൽ ദൃഢമായ സൗഹൃദം വളരുകയാണ്. എന്നാൽ, ഓർമ്മകൾ നഷ്ടപ്പെട്ട ഉമ്മിയെയും ഒലിവ് മരങ്ങളുടെ സുഗന്ധമുള്ള പഴയ ഗ്രാമത്തിൻ്റെ ഓർമ്മകളെയും പേറി ജീവിക്കുന്ന മഹ്മൂദിന് ആ അപ്പാർട്ട്മെന്റ് ജീവിതവും പെട്ടെന്ന് ഉപേക്ഷിക്കേണ്ടി വരുന്നു... ദേശ-ഭാഷാതിർത്തികൾക്കപ്പുറമുള്ള സ്നേഹത്തിന്റെയും കാരുണ്യത്തിൻ്റെയും, യുദ്ധം മുറിച്ചുകളഞ്ഞ ബാല്യങ്ങളുടെ പ്രത്യാശയുടെയും ഹൃദയസ്പർശിയായ കഥ