Trigger One Naveen Neelakandan Dc Books വളരുന്ന ജിജ്ഞാസമാത്രമല്ല ഈ നോവലിൻ്റെ ആകർഷണം. ജീവസ്സുള്ള കഥാപാത്രങ്ങൾ, മികച്ച അന്തരീക്ഷസൃഷ്ടി, നല്ല പാരായണക്ഷമത. മനുഷ്യൻ എന്തൊരു സങ്കീർണ്ണസൃഷ്ടിയാണ് എന്ന അത്ഭുതം സൃഷ്ടിക്കുന്ന മികച്ച നോവൽ. ട്രിഗർ One ഒരാർട്ട് വർക്കുകൂടിയാണ്. വായനക്കാരൻ്റെ ആഗോളരുചിയെ മാനിച്ചും ഉപയോഗിച്ചും എഴുതപ്പെട്ട, അല്ലെങ്കിൽ രൂപപരമായി അപ്ഡേറ്റ് ചെയ്യപ്പെട്ട, ഒരു പുതിയ ക്രൈം ത്രില്ലറാണ് ട്രിഗർ One. -കൽപറ്റ നാരായണൻ ഫ്രഞ്ചുകഥകൾ പറയുന്ന ഒരാൾ. അയാൾ ആരാണ് എന്നന്വേഷിക്കുന്ന ഒരു പോലീസുകാരൻ. ആരെയോ ഭയക്കുന്ന ഒരു പെൺകുട്ടി. ദുരൂഹതകളുടെ മഞ്ഞുപൊതിഞ്ഞ് ഒരു നഗരം. പരമ്പരാഗത ത്രില്ലർ ആഖ്യാനരീതികളുടെ അതിരുകൾ മാറ്റിയെഴുതുന്ന ഒരു മിസ്റ്ററി നോവലാണ് ട്രിഗർ One.