Aaram Thirumurivu Gopakumar G.K Saikatham Books മനുഷ്യവംശത്തിൻ്റെ ഏകാന്ത ഭൂമികയിൽ നിന്ന് കഥകൾ തേടിപ്പോകുന്ന ഒരാളെ ഞാനീ കഥകളിൽ കാണുന്നുണ്ട്. ജീവിതത്തിൻ്റെ രുചികൾ കൊണ്ട് സ്വാദിഷ്ടവും സമ്പന്നവുമാക്കപ്പെട്ട കഥകൾ. ഈ കഥകളുടെ ആഖ്യാനം, പറയുന്ന ശൈലി, അതിൻ്റെ ഉൾസ്വരങ്ങൾ ഒക്കെ വളരെ ലളിതവും മനോഹ രവുമാണ്. എനിക്ക് പ്രിയപ്പെട്ടവനും സഹോദര തുല്യനുമായ ഗോപനെ ഴുതിയ ആറാം തിരുമുറിവ് എന്ന കഥാസമാഹാരം വായനക്കാർക്ക് എന്നും ഒരു മുതൽക്കൂട്ടായിരിക്കും. വായിക്കുന്ന ഒരാൾക്കും കഥയിൽ നിന്ന് മാറിനിൽക്കാനാവില്ല എന്ന ദർശനം തരുന്നതാണ് ഈ സമാഹാരത്തിലെ ഓ രോ കഥകളും എന്ന് ഹൃദയപൂർവ്വം എനിക്ക് സാക്ഷ്യപ്പെടുത്താൻ കഴിയും