Amma Madhuram Roy Panikulam Mankind Publication ജീവിതത്തെ മൈക്രോസ്കോപ്പിലൂടെ കാണുന്നത് പോലെയാണ് ചെറുകഥകൾ. ഭാഷയുടെ ധാരാളിത്തമില്ലാതെ, കാച്ചിക്കുറുക്കിയ വാക്കുകൾ കൊണ്ടു കഥകൾ മെനയുന്ന ഒരു രീതി. ബോൺസായ് ചെടികൾ പോലൊന്ന്. സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾ മിന്നിമറഞ്ഞു പോകുന്ന ഈ കൃതിയിൽ ഏറ്റവും മിഴിവാർന്നു നിൽക്കുന്നത് മാതൃസ്നേഹമാണ്. "പലഹാരങ്ങളുടെ മണമാണ് അമ്മമാർക്ക്. ചിലർക്ക് വട്ടേപ്പത്തിൻ്റെ, ചിലർക്ക് ഉണ്ണിയപ്പത്തിന്റെ, മറ്റുചിലർക്ക് മൊരിഞ്ഞ ദോശയുടെ ചുരുക്കം ചില അമ്മമാർക്ക് അമ്പലത്തിലെ ഭസ്‌മത്തിൻ്റെ മണവും." -അമ്മമധുരം