Animal Farm By George Orwell Green Books വിപ്ലവശേഷമുണ്ടായ സ്റ്റാലിനിസ്റ്റ് ഭരണകൂടത്തെ മുൻനിർത്തി 1945 ൽ George Orwell എഴുതിയ ആക്ഷേപഹാസ്യകൃതി . മനുഷ്യരുടെ ചൂഷണത്തിൽനിന്ന് മോചനം നേടാൻ മൃഗങ്ങൾ നടത്തുന്ന വിപ്ലവം പന്നികൾ പിന്നീട് സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുന്നു. ഒടുവിൽ പഴയ മനുഷ്യഭരണത്തേക്കാൾ ക്രൂരമായ സ്വേച്ഛാധിപത്യം പന്നികൾ നടപ്പിലാക്കുന്നു. ''എല്ലാ മൃഗങ്ങളും തുല്യരാണ്' എന്ന വിപ്ലവതത്ത്വം മാറി 'ചില മൃഗങ്ങൾ മറ്റു മൃഗങ്ങളേക്കാൾ കൂടുതൽ തുല്യരാണ്. എന്ന അവസ്ഥയിലേക്കെത്തുന്നു. നേതൃത്വം കയ്യാളിയ പന്നികൾ ദുഷ്ടലാക്കോടുകൂടിയ കൗശലങ്ങളിലൂടെ മാറ്റിമറിച്ച ഭരണരീതികളാൽ ഫാം മുമ്പത്തേതിന് സമാനമായ സ്വേച്ഛാധിപത്യ അവസ്ഥയിലേക്ക് വീണ്ടും എത്തിക്കുന്നു.