ഒരിക്കൽ ഓർമ്മകളെല്ലാം കഥകളായി പരിണമിക്കും. മുഖവുരയില്ലാതെ കണ്ടുമുട്ടിയ പലമുഖങ്ങളും അവിസ്മരണീയവും ഒഴിവാക്കാനാവാത്തതുമായ അധ്യായങ്ങളായി മാറും. നമ്മുടെ മാത്രമായ കഥകളും കഥാപാത്രങ്ങളും ഒരുപക്ഷേ ജീവിതത്തിലെ കുഴപ്പിക്കുന്ന ചോദ്യങ്ങൾക്കുള്ള ലൈഫ്ലൈനായി മാറിയേക്കാം: നമുക്കും മറ്റുള്ളവർക്കും. കഥകളായി വളർച്ച പ്രാപിച്ച എൻ്റെ ചില ഓർമ്മകൾ ചേർത്തുവെക്കുകയാണ്. ചോയിച്ച് ചോയ്ച്ച് പോവാം