Ente Ormayile Padmarajan By Radhalakshmi Green Books മലയാള സാഹിത്യത്തിലെയും ചലച്ചിത്ര ലോകത്തിലെയും അതുല്യ പ്രതിഭയായിരുന്ന പത്മരാജൻ്റെ കൗമാരകാലം മുതൽ അദ്ദേഹത്തിന്റെ കലാസപര്യയ്ക്കൊപ്പം നടന്ന രാധാലക്ഷ്മിയുടെ ഓർമ്മക്കുറിപ്പുകളും തുറന്നെഴുത്തുകളുമാണീ കൃതി. പഠനകാലഘട്ടങ്ങളിലെ രസകരമായ അനുഭവങ്ങൾ, ഗുരുക്കന്മാർ, സൗഹൃദബന്ധങ്ങൾ, സാഹിത്യബോധ്യങ്ങൾ, സിനിമാമേഖലകൾ, സാമൂഹിക സാംസ്‌കാരിക ജീവിതത്തിൻ്റെ കണ്ണികൾ തുടങ്ങിയവ തുടിച്ചുനിൽക്കുന്ന ഓർമ്മച്ചിത്രങ്ങൾ. കൗമാരകാലം മുതൽ പപ്പേട്ടനെ ഉള്ളം തൊട്ടറിഞ്ഞ പ്രിയതമയുടെ വാക്കുകളിലൂടെ ഉരുത്തിരിയുന്ന സമഗ്ര ജീവിതകഥകളും സ്‌മൃതിചിത്രങ്ങളും.