Grandhangal Thurakkappettu Rinoy Kallur Mankind Publication ഈ ഗ്രന്ഥം തുറക്കപ്പെട്ടു കഴിയുമ്പോൾ കാണാനാവുക മഹത്തായ ചില തിരിച്ചറിവുകളിലൂടെ കടന്നുപോകുന്ന മനുഷ്യത്വം തുളുമ്പുന്ന ഏതാനും കഥാപാത്രങ്ങളെയാണ്. അഭൗമമായ സംഗീതം പോലെ പൂക്കളും പ്രണയവും കരുണയും എല്ലാ കഥകൾക്കും പശ്ചാത്തലമാകുന്നു. നന്നേ മുറിവേറ്റൊരു മനുഷ്യൻ വെറുപ്പിന്റെ ചെറുകണിക പോലും തന്നിൽ അവശേഷിക്കാതിരിക്കാൻ ഹൃദയത്തിൽ മൃദുവായി ഇങ്ങനെ എഴുതി വയ്ക്കുന്ന പോലെ - ഓർമ്മകളിലല്ല, ഓർമ്മകൾ നൽകുന്ന പാഠങ്ങളിലാണ് ഇനി ഞാൻ ജീവിക്കേണ്ടത്.