Hyderabad Oru Pranayanagaram Mujeeb Rahman Kinalur Mankind Publication പ്രണയത്തിന്റെ നഗരത്തിലൂടെ, കാഴ്‌ചകളുടെ കൗതുകങ്ങൾ തേടി അലയുന്ന ഒരു ഏകാന്തസഞ്ചാരിയുടെ നാൾവഴിക്കുറിപ്പുകളാണ് ഈ പുസ്‌തകം. ഹൈദരാബാദിൻ്റെ രാജവീഥികളിലും ഇടുങ്ങിയ ഗല്ലികളിലും തെരുവുകളിലും നഗരപ്രാന്തങ്ങളിലും കണ്ട കാഴ്‌ചകളും കേട്ട ശബ്ദങ്ങളും അനുഭവങ്ങളും വികാരവായ്പ്പോടെ പകര്‍ത്തിയ കുറിപ്പുകൾ. സാധാരണ സഞ്ചാരികൾ ശ്രദ്ധിക്കാതെ പോകുന്ന, മാഞ്ഞുപോയ സ്‌മൃതിരേഖകൾ പിന്തുടരുന്ന യാത്ര ഹൈദരാബാദ് നഗരത്തിന്റെ ആത്മാവ് ഒപ്പിയെടുക്കുന്നു. ഹൈദരാബാദ് സന്ദർശിക്കുന്നവർക്കും നഗരത്തെ അറിയാൻ ആഗ്രഹിക്കുന്നവർക്കും ഈ പുസ്‌തകം ഒരു മുതൽക്കൂട്ടാകും. മനോഹരമായ ആഖ്യാനം, വശ്യമായ ഭാഷ.