Jalachayam Sebastian Dc Books അലർച്ചകളുടെ അമ്പരപ്പിൽനിന്ന് പുറത്തുകടക്കാനാവുമോയെന്ന നിശ്ശബ്ദസങ്കടം ഈ കവിതയുടെ ആഖ്യാനഘടനയിലാകെ കിടന്ന് ഇഴയുന്നുണ്ട്. തരംതിരിക്കണം, സൂക്ഷിക്കണം, പുറത്തെടുക്കണം, ഒട്ടിച്ചുവെക്കണം, ബോധ്യപ്പെടുത്തണം തുടങ്ങിയ തീർപ്പിൽ അമരുന്ന ക്രിയാരൂപങ്ങൾ വേദനയുടെയും നിസ്സഹായതയുടെയും ഭാവാർത്ഥങ്ങളിലേക്കാണ് സംവേദനക്ഷമമാവുക. ചെറുശബ്ദങ്ങളു ടേതായ പെരുമുറം ഉയർത്തിപ്പിടിച്ച് സമരസന്നദ്ധരാവണമെന്ന ധ്വനിപാഠവും ഈ കവിതയ്ക്ക് സ്വന്തമാണ്. അവതാരിക: ഡോ. ആർ. സുരേഷ് അടയാളങ്ങൾ, രഹസ്യഭാഷണം, വിണ്ട ഭാഷ, കെട്ടുപോകാത്തത്, ഏഴാറ്റുമുഖം, കാതിലോല, കലക്കം, അതിങ്ങനെയാണ്, വിശ്രമവേളയിലേക്ക് ഒരു വിനോദം, മറുപടി തുടങ്ങിയ 47 കവിതകൾ.