Jeevitham Oru Kadha By Sailaja Muralidharan Pravda Books പ്രകൃതിയുടെയും സ്നേഹത്തിൻ്റെയും ഓർമ്മകളുടെയും നിറവിൽ നിന്നു കൊണ്ടാണ് ശൈലജ മുരളീധരൻ 'ജീവിതം ഒരു കഥ' എന്ന കവിതാ സമാഹാരം രചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ പ്രകൃതിയുടെയും സ്നേഹത്തിന്റെയും സങ്കീർത്തനങ്ങളാണ് ഇതിലെ കവിതകൾ. ദാർശനികതയുടെ ഉൾച്ചുഴികളും ബിംബലാവണ്യവും ഈ കാവ്യപ്രവാഹത്തിലുണ്ട്. ധൈഷണികതയുടെ ദുർഗ്രഹതകളില്ലാതെ വായനക്കാരുടെ ഹൃദയത്തിലേക്കോഴുകിയെത്തുന്ന ഒരു തെളിനീരരുവിയുടെ സ്വച്ഛശാന്തത ഈ കവിതകൾക്കുണ്ട്. -പി. കെ. അനിൽകുമാർ