Kaalachakram Gokulkrishna TN Mankind Publication നാം കാണുകപോലും ചെയ്യാത്തൊരു ലോകത്തിലൂടെയും മനുഷ്യരിലൂടെയും ആരംഭിച്ച് ക്രമേണ കാലചക്രത്തെ നമ്മുടെ പരിസരങ്ങളിലേക്കും പരിചിതമുഖങ്ങളിലേക്കുമെത്തിക്കുന്ന മാന്ത്രികച്ചൂതിൻ്റെ വിദ്യയാണ് ഈ നോവലിലുടനീളം. ഒരു കഥയും മറ്റൊരു കഥയും തമ്മിൽ പരസ്പരം ഒരു ബന്ധവും തോന്നാത്തവണ്ണം അകൽച്ചയിൽ പ്രതിഷ്ഠിക്കുകയും എന്നാൽ, ശക്തമായ നൂലിഴകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നതുമായ ഒരു മായാജാലം ഈ നോവലിനുണ്ട്. വാക്കിനെ കാഴ്ചയാക്കി മാറ്റുന്ന ഈ പ്രതിഭാസം എഴുത്തിലുടനീളം പ്രകടമാണ്. ഏതെങ്കിലും പുരാണഗ്രന്ഥത്തിൽനിന്നും എടുത്തതാണോ എന്ന തോന്നൽ വായനക്കാരിൽ ജനിപ്പിക്കുന്ന നോവൽ.