Thaarakangal Maaycha Nizhalukal Sajeev Vijayan Mankind Publication താരകങ്ങൾ മായ്ച്ച നിഴലുകൾ ഈ പേരുപോലെത്തന്നെ ഒരുകാലത്ത് ആർക്കൊക്കെയോ പ്രിയപ്പെട്ടവരായിരുന്നവർ, ഒറ്റപ്പെട്ട് ഒന്നുമല്ലാതായിപ്പോകുന്ന അവസ്ഥ. ആ അവസ്ഥയിലൂടെ ഞാനും നിങ്ങളും പലവട്ടം കടന്നുപോയിട്ടുണ്ടാകും. അത്തരം ചില അനുഭവങ്ങളും കഥകളുമാണ് ഈ പുസ്‌തകത്തിലുള്ളത്. ഈ കഥകൾ നിങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചേക്കാം. നഷ്ടപ്പെട്ട ഒരുകാലത്തെ ഓർമ്മകളിലേക്ക് കുട്ടിക്കൊണ്ടുപോയേക്കാം. എങ്കിലും എല്ലാ ഇരുട്ടിലും ഒരു വെളിച്ചം ബാക്കിയുണ്ടെന്ന് ഈ താളുകൾ നിങ്ങളെ ഓർമ്മിപ്പിക്കും