Karuthapookkal Harshida Chennamangallur Olive Publication ‘കറുത്തപൂക്കൾ’ എന്ന കാവ്യസമാഹാരത്തിലെ കവിതകൾ സ്വപ്നം കാണുന്നത് സ്നേഹസൗഹൃദങ്ങളുടെ വിസ്തൃത വൈവിധ്യ ലോകമാണ്. വെറുപ്പും വിദ്വേഷവും വളർത്തുന്ന സമകാലാവസ്ഥയോടാണ് അത് എതിരിടുന്നത്. സർവ്വനിറങ്ങളും മേൽകീഴ്‌നിലകൾക്കപ്പുറം തുല്യനിലയിൽ നിരന്നുനിന്ന് നൃത്തം ചവിട്ടുന്ന ഒരു കാലത്തെയാണത് കിനാവ് കാണുന്നത്. കവിത നിന്ദിതരുടെയും പരാജിതരുടെയും പക്ഷത്ത് നിവർന്നു നിൽക്കണമെന്ന സൗന്ദര്യാത്മക സമീപനങ്ങളിൽനിന്നാണത് ശക്തി സംഭരിക്കുന്നത്.