Leave Abhijith Prakash Dc Books കാക്കി ഒരുപാട് പേരുടെ സ്വപ്‌നമാണ്. ചിലരുടെ പേടിസ്വപ്‌നവും. അവർ പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടവരല്ല. സാധാരണക്കാരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട, അസ്ഥിയും മജ്ജയും മാംസവും ഉള്ള ശരീരവും രക്തമൊഴുകുന്ന സിരകളും പ്രണയവും വിരഹവും ക്രോധവും കാമവും അടക്കം മനുഷ്യസഹജമായ എല്ലാ വികാരങ്ങളും നിറഞ്ഞ ഹൃദയവും ഉള്ള, ലോകം ഉറങ്ങുമ്പോൾ ഉണർന്നിരിക്കാൻ കഴിവുള്ള പറയാൻ ഏറെ കഥകളുള്ള പച്ചയായ മനുഷ്യർ. 'ലീവ്' അവരുടെ കഥയാണ്, ഒരുകൂട്ടം സാധാരണക്കാരായ മനുഷ്യരുടെ കഥ.