Marichavalude Veedu Betsy John Elampal Mankind Publication മരിച്ചവൾ പോയിട്ടും അവളുടെ വീട് ആർക്കോവേണ്ടി ഇപ്പോഴും ജീവിച്ചിരിക്കുന്നു. മുഖംനോക്കുന്ന കണ്ണാടിയിൽ അവൾ ഒട്ടിച്ചുവെച്ച ചുവന്ന വലിയ വട്ടപ്പൊട്ട് അവൾ വരുമെന്ന് പ്രതീക്ഷിക്കുന്നു. ബെറ്റ്സി ജോണിൻ്റെ 'മരിച്ചവളുടെ വീട്' എന്ന കവിതാസമാഹാരം സവിശേഷതകൾ നിറഞ്ഞതാണ്. വേറിട്ട കാവ്യാനുഭവം സമ്മാനിക്കുന്ന രചനകളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം. സ്വപ്‌പ്നങ്ങൾ തകർന്നുവീണു നോവുന്ന മനസ്സുകളുടെ ആരുമറിയാത്ത നിനവുകൾ. സ്നേഹം വറ്റിപ്പോയ വേദനയായി അടയാളപ്പെടുത്തുന്ന കവിതകളാണ് ബെറ്റ്സി എഴുതുന്നത്. നമ്മുടെ ആസ്വാദനശീലത്തിന് നവ്യമായ ആഹ്ലാദം പകരുന്ന ഹൃദ്യമായ കവിതകൾ. ഇതൊരു പുതിയ സ്നേഹമാണ്, സംഗീതമാണ്, മനസ്സിനെ വല്ലാതെ ആകർഷിക്കുന്ന അനുഭവമാണ്. ഡോ: ജോർജ്ജ് ഓണക്കൂർ