M.N.Paloor Sampoorna Kavithakal M.N.Paloor Mathrubhumi Books ദൈവവും മനുഷ്യനും ഇങ്ങനെ ചങ്ങാതികളായി വര്‍ത്തിക്കുന്ന ഭാവപ്രപഞ്ചം, വെണ്മണിഘട്ടത്തിന്റെ ചില വൈകൃതങ്ങള്‍ക്കു പരിഹാരമായി തിളങ്ങിയിരുന്നു. പില്‍ക്കാലത്ത് അതിലേക്കു മുഖം തിരിക്കുമ്പോള്‍ അനുഭവപ്പെട്ടുപോന്ന ഗൃഹാതുരത ചെറുതല്ല. ദൈവത്തിന്റെ ഇരിപ്പറയിലും കിടപ്പറയിലും അടുക്കളയിലുമൊക്കെ എപ്പോഴും കടന്നുചെല്ലാന്‍ തങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്ന ആ ബോധത്തിന് ഉയിര്‍ത്തെഴുന്നേല്‍പ്പു ലഭിക്കുന്നുണ്ട് പാലൂരിന്റെ ചില കവിതകളില്‍ ഭാവബന്ധവും പദബന്ധവും ബിംബകല്പനയും വൃത്തബന്ധവും കൂടിച്ചേര്‍ന്നാണ് സവിശേഷമായ ഈ അനുഭൂതിയെ ഉയിര്‍ക്കൊള്ളിക്കുന്നത്. അവയിലോരോ ഘടകവും വേര്‍തിരിക്കാനാവാത്തവിധം സംപൃക്തമായിരിക്കുന്നു. എല്ലാം കൂടിച്ചേര്‍ന്ന അവസ്ഥയിലാണ് വെള്ളം കൂട്ടാത്ത പാലൂറുന്ന പാലൂര്‍ക്കവിതയാകുന്നത്. നര്‍മ്മം കലര്‍ന്ന ഈ ഭക്തിയില്‍നിന്നു വ്യത്യസ്തമായി, ഭക്തിയെ അപത്യവാത്സല്യമാക്കി വാര്‍ത്തെടുക്കുമ്പോള്‍ അതിനുചിതമായി ഭാഷയുടെ മൂശ രൂപപ്പെടുന്നു. അപ്പോള്‍ കവിക്ക് ഒരു കുറൂരമ്മയായി കൂടുമാറാന്‍ കഴിയുന്നു. – എം. ലീലാവതി മലയാള കവിതാലോകത്തു പ്രതിഭകൊണ്ട് വേറിട്ടുനിന്ന എം.എന്‍. പാലൂരിന്റെ കവിതകളുടെ സമ്പൂര്‍ണ സമാഹാരം