Namboori Phalithangal Kunhunni Mash Dc Books നമ്പൂരി എവിടേക്കോ പോകാനൊരുങ്ങി, ഇല്ലത്തുനിന്നിറങ്ങി. അപ്പോൾ പടിക്കൽ ഏതോ ഒരാൾ തലചുറ്റി വീണുകിടക്കുന്നതു കണ്ടു. ഉടനെ നമ്പൂരി ഇല്ലത്തേക്കു നോക്കിക്കൊണ്ട്: ''ഉണ്ണീ, ഒരു കിണ്ടി വെള്ളം ങ്ങട് കൊണ്ടരൂ. വേം വേണം ഇവടെ ദേ ഒരാള് തലചുറ്റി വീണടക്കുണൂ!'' ഉണ്ണി വേഗം വെള്ളം കൊണ്ടുചെന്നു കൊടുത്തു. നമ്പൂരി അതു വാങ്ങി നിന്നനില്പിൽ മുഴുവൻ കുടിച്ചശേഷം പറഞ്ഞു: ''എനിക്കിങ്ങനെ ഓരോന്ന് കണ്ടാ ഒടനെ വെള്ളം കുടിക്കണം.''