Nithyolsavasaparya Chandokhyanandanathan Samarat Publishers സ്ഥൂലമായ ബോധശരീരത്തിലിരുന്നുകൊണ്ട് സൂക്ഷ്‌മമായ ബോധഭാവങ്ങളിലു ടെ സ്ഥൂല സൂക്ഷ്മമങ്ങൾക്ക് സാക്ഷിയായ ആനന്ദസ്വരൂപിണിയെ സാക്ഷാൽക്ക രിക്കുവാനുള്ള വിദ്യയാണ് ശ്രീവിദ്യ. തന്ത്രം എന്ന വാക്ക് വിസ്‌തരിക്കുക എന്ന അർത്ഥത്തിലാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. വേദപ്രതിപാദിതങ്ങളായ വിഹിതകർ മ്മങ്ങളെ വിസ്തരിക്കലാണ് തന്ത്രശാസ്ത്രത്തിൻ്റെ ലക്ഷ്യം എന്നും പൂർവ്വസൂരി കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. കുറച്ചുകൂടി ആഴത്തിൽ ചിന്തിച്ചാൽ ജഗത്തെങ്ങും നിറഞ്ഞു നിൽക്കുന്ന പരമാനന്ദസ്വരൂപമായ ഈശ്വരനെ ഉപാസകൻ്റെ ഇച്ഛയനു സരിച്ചുള്ള മൂർത്തഭാവത്തിൽ പഞ്ചഭൂതാത്മക മാദ്ധ്യമങ്ങളിലൂടെ അനുഭവിക്കു വാനുതുകുന്ന ശാസ്ത്ര നിഷ്‌ഠമായ അനുഷ്‌ഠാന പദ്ധതിയാണ് "തന്ത്രവിദ്യാ" പൂജാക്രമങ്ങളും ധ്യാനമന്ത്രാദികളും ആചാര്യ പരമ്പരകൾ അനുഷ്‌ഠിച്ചുവന്നി രുന്ന ക്രമമനുസരിച്ചു തന്നെയാണ് ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ശക്ത്യാത്മകങ്ങളും ശിവാത്മകങ്ങളുമായ സൃഷ്ടിസ്ഥിതിസംഹാര തത്വങ്ങളെ ഉൾക്കൊള്ളുന്ന ശ്രീചക്ര സങ്കല്‌പത്തെക്കുറിച്ച് അറിയുവാനാഗ്രഹമുള്ള ഗവേ ഷണ കുതുകികൾക്കും ഉപകാരപ്രദമായ രീതിയിലുള്ളതാണ് ഈ ഗ്രന്ഥത്തിൻ്റെ ഉള്ളടക്കം. ദക്ഷിണാചാരപ്രകാരമുള്ള ഹയഗ്രീവസമ്പ്രദായം, വാമചാരപ്രകാര മുള്ള ആനന്ദഭൈരവ സമ്പ്രദായം, സമയാചാരപ്രകാരമുള്ള ക്ഷിണാമൂർത്തി സമ്പ്രദായം എന്നിങ്ങനെ പ്രസിദ്ധങ്ങളായ മൂന്നു സമ്പ്രദായങ്ങളിലായി വികസിച്ചുകിടക്കുന്ന ശ്രീച ക്രപൂജാപദ്ധതിയെ അടുത്തറിയാനും ഉപാസിക്കുവാനും അതിലൂടെ ഉള്ളിൽ നിറയുന്ന ആനന്ദം ഉണർന്നൊഴുകിപ്പ രന്ന് ആത്മീയമായ ഉത്സവമായി പ്രപഞ്ചജീവിതത്തെകൊ ണ്ടാടുവാനും “നിത്യോത്സവസപര്യ" യിലൂടെ ഏവർക്കും സാധിക്കുമാറാകട്ടെ. ഈ ഗ്രന്ഥം ശ്രീവിദ്യോപാസകപരമ്പ രയിലേക്ക് എത്തിച്ചേരുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വഴികാട്ടിയാണ്.