Oolu Muhammed Zeleeth Kaniyankandi Mankind Publication ഓള് എന്ന ഈ കൊച്ചു നോവലിൽ അതിമനോഹരമായ ബാല്യകാല സ്‌മരണകളുടെ വിവരണങ്ങളുണ്ട്. ഒരപ്പൂപ്പൻ താടിയുടെ അലസ സഞ്ചാരം പോലും ഓർമ്മകളിലേക്കു തള്ളിവിടുന്ന ഒരു തലമുറയുടെ തെളിഞ്ഞ ഓർമ്മകൾ നോവലടച്ചു വെച്ചാലും വായനക്കാരനിൽ അവശേഷിപ്പിക്കാൻ നോവലിസ്റ്റിന് കഴിയുന്നുണ്ട്. ഒപ്പം മനുഷ്യ ജന്മത്തിന് അജ്ഞാതമായ മരണമെന്ന സമസ്യയുടെ ഇനിയും കണ്ടെത്താനാവാത്ത ഉത്തരങ്ങളും.