Oru Positive Pranayakatha Sheeba E.K Dc Books ഏകാന്തതയിൽ നേർത്തൊരു തിരിനാളംപോലെ പ്രണയത്തിന്റെ നിഗൂഢശാന്തതയിലേക്ക് കൂട്ടുവരുന്ന ചെറുകഥകൾ. പ്രണയം ഇവിടെ നിശ്ശബ്ദതയാണ്. കണ്ണുകൾക്കിടയിലൊഴുകുന്ന അദൃശ്യനദിപോലെ, വാക്കുകളുടെ കനംവിട്ട് കവിത പൂക്കുംപോലെ, ഹിമഗിരികൾ സൂര്യസ്പർശത്തിലുരുകുംപോലെ, ഹൃദയം അജ്ഞാതമായൊരു സംഗീതത്തിനായി കാതോർക്കുന്നുണ്ട്. തണുത്ത കാറ്റേറ്റു വാടിയ പൂവിന്റെ ഗന്ധംപോലെ കാലത്തിൻ്റെ ചില്ലകളിൽ ഓർമ്മകൾ. ലോകം മാഞ്ഞുപോകുമ്പോഴും ഒടുവിൽ ഒരു ശബ്ദം ബാക്കിനിൽക്കും. നിശ്ചയം-അതു നിൻ്റെ പേരായിരിക്കും