Pranayamorikkal K.M.Sindhu ആത്മഭാവത്തിലും ഭാവനയിലും വ്യതിരിക്തമായ സമൂലപ്രകൃതിയെ അടയാളപ്പെടുത്തുന്ന മുപ്പത്തിയൊന്നു കവിതകൾ. ജീവിതപ്രണയത്തെ കടന്നുപറക്കുന്ന കാവ്യോന്മാദത്തിന്റെ വിശുദ്ധതലത്തെ വായനക്കാരിലേക്കു പകരുന്ന അചുംബിതപ്രാണവൈഖരി. കാലവും സങ്കല്പവും കെട്ടുപിണഞ്ഞുയിരെടുക്കുന്ന യാഥാർത്ഥ്യത്തിന്റെ പ്രവചനാക്ഷരങ്ങൾ. മലയാള കാവ്യാസ്വാദനത്തിന്റെ രുചിഗന്ധമാപിനികളിൽ നവചിന്തനത്തിന്റെ പതാകവാഹിനിയാവുന്ന സമാഹാരം