Punnapravayalarum Keralacharithravum Prof A Sreedhara Menon Dc Books കേരളചരിത്രത്തിലെ രക്തരൂഷിതമായ സമരങ്ങളിലൊന്നിനാണ് 1946 ഒക്ടോബർ 27 ആലപ്പുഴ ജില്ലയിലെ പുന്നപ്ര വയലാർ സാക്ഷ്യം വഹിച്ചത്. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ആ പോരാട്ടത്തിൽ വാരിക്കുന്തമേന്തിയ കർഷകത്തൊഴിലാളികൾ ഒരുവശത്തും തോക്കേന്തിയ സർ സി.പിയുടെ പട്ടാളം മറുവശത്തും അണിനിരന്നു അനേകമാളുകൾ രക്തസാക്ഷികളാവുകയും ആലപ്പുഴയുടെ മണ്ണിനെ ചോരപുതപ്പിക്കുകയും ചെയ്‌ത പോരാട്ടത്തിൻ്റെ ഉള്ളറകൾ തേടിയുള്ള അന്വേഷണമാണ് ഈ പുസ്‌തകം.