Snehathinu Enthellam Nirangal Ameena Basheer Mankind Publication എത്ര മുതിർന്നാലും ഭൂതകാലം നമ്മളെ വിട്ടുപോകില്ല എന്നതാണ് ജീവിതത്തിന്റെ വലിയ യാഥാർത്ഥ്യങ്ങളിലൊന്ന്. അത് മധുരമായും കയ്പ്പായും തലോടലായും അകറ്റിനിർത്തലായും നമ്മളിൽ നിറഞ്ഞുനിൽക്കും." ഓർമ്മകളുടെ മഞ്ചാടിക്കുരുക്കൾ പെറുക്കിവെച്ചുകൊണ്ട് അമീന ബഷീർ നടത്തുന്ന ഹൃദ്യമായൊരു ഭൂതകാല യാത്രയാണ് 'സ്നേഹത്തിന് എന്തെല്ലാം നിറങ്ങൾ' എന്ന ഈ പുസ്തകം. ലളിതവും അതേസമയം ഹൃദയസ്പർശിയുമായ ഭാഷയിൽ എഴുതപ്പെട്ട ഈ ഓർമ്മക്കുറിപ്പുകൾ കേവലമൊരു കുടുംബചരിത്രമല്ല; മറിച്ച് വരുംതലമ്മുറകൾക്ക് തങ്ങളുടെ വേരുകൾ തിരയാനുള്ള ഒരു നിധിയും സ്നേഹത്തിൻ്റെ അനേകം നിറങ്ങൾ ചാലിച്ചെഴുതിയ മനോഹരമായോരു മഴവില്ലുമാണ്. ഇന്നലകളുടെ നന്മകളെ നെഞ്ചോടുചേർക്കാനും സ്നേഹത്തിൻന്റെ ആഴമറിയാനും ഈ ഓർമ്മപ്പുസ്തകം വായിച്ചുതന്നെ അറിയുക...