Intezaar Hajiramol S Mankind Publication കത്തുകൾ, കത്തുകൾക്കുവേണ്ടിയുള്ള ക്ഷമയോടെയുള്ള കാത്തിരിപ്പ് - 'ഇൻതിസാർ' (Intezaar). അതുതന്നെയാണ് ഈ എഴുത്തുകൾക്കിടയിലെ ജീവൻ. കത്തുകളെപ്പോലെ ഒരാളുടെ ഓർമ്മകളെ അടക്കം ചെയ്യാൻ പാകത്തിൽ മറ്റൊന്നും പടക്കപ്പെട്ടിട്ടില്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഒരാൾ മറ്റൊരാൾക്ക് അത്രമേൽ ഇഷ്ടത്തോടുകൂടി ഒരു കത്ത് എഴുതിത്തുടങ്ങുന്നു എന്നതിന്, അത്രയും നേരം ആ ഒരാളെ മാത്രം ഓർത്തിരിക്കാൻ തൻ്റെ 'സമയം' ചെലവിട്ടിരിക്കുന്നു എന്നുകൂടി അർത്ഥം വരുന്നു.